കാവേരി നദീജല പ്രശ്‌നം; കമല്‍ഹാസന്‍ കുമാരസ്വാമിയെ സന്ദര്‍ശിച്ചു

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹസന്‍. കാവേരി നദീജല പ്രശ്‌നം ചര്‍ച്ച...

കാവേരി നദീജല പ്രശ്‌നം; കമല്‍ഹാസന്‍ കുമാരസ്വാമിയെ സന്ദര്‍ശിച്ചു

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹസന്‍. കാവേരി നദീജല പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് കമല്‍ഹാസന്‍ തിങ്കളാഴ്ച രാവിലെ കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. രണ്ടു സംസ്ഥാനങ്ങളിലേയും കര്‍ഷകരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പ്രത്യാശ പ്രകടിപ്പിച്ചു.

കാവേരി വിഷയത്തില്‍ തമിഴ്‌നാട് ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ കര്‍ണാടകവും തയ്യാറെണെന്നു കുമാരസ്വാമി പറഞ്ഞു. എന്നാല്‍ രജനികാന്ത് ചിത്രം കാലയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അതു ഫിലിം ചേമ്പറുമായി ബന്ധപ്പെട്ട വിഷയമാണെന്നും കുമാരസ്വാമി പറഞ്ഞു. കാവേരി വിഷയത്തില്‍ കര്‍ണാടകത്തിനെതിരെ നിലപാടെടുത്ത രജനീകാന്തിന്റെ കാല എന്ന ചിത്രം കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് നിരവധി സംഘടനകള്‍ കര്‍ണാടക സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട നേതാക്കള്‍ വെല്ലുവിളി നടത്തി.

ഒരു നടനായിട്ടോ, രാഷ്ട്രീയ നേതാവായിട്ടോ അല്ല തമിഴ് ജനതയുടെ പ്രതിനിധിയായിട്ടാണ് താനിവിടെ വന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രണ്ടു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ ഒരു പാലം പോലെ നില്‍ക്കാന്‍ തയ്യാറാണ്. കാവേരി പ്രശ്‌നം പരിഹരിക്കപ്പെടണം. കുമാരസ്വാമിയുടെ പ്രതികരണം അനുകൂലമായാണ്. രണ്ടു സംസ്ഥാനങ്ങളും ഒരുമിച്ച് മുന്നോട്ട് നീങ്ങുന്നതാണ് പ്രധാനം. തങ്ങളിവിടെ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല വന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Story by
Read More >>