ജാര്‍ഖണ്ഡില്‍ കുഴിബോംബാക്രമണം: ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധസേനയ്ക്ക് നേരെയുണ്ടായ കുഴിബോംബാക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക്...

ജാര്‍ഖണ്ഡില്‍ കുഴിബോംബാക്രമണം: ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധസേനയ്ക്ക് നേരെയുണ്ടായ കുഴിബോംബാക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു.ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ ചിങ്കോ ഏരിയയിലാണ് സംഭവം.

മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് പോകവെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന് പിന്നാലെ സേനയക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. പ്രദേശത്ത് ഏറ്റുമട്ടുല്‍ തുടരുകയാണെന്ന് പലാമു റേഞ്ച് ഡിജിപി വിപുല്‍ ശുക്ല അറിയിച്ചു.

Story by
Next Story
Read More >>