ജമ്മു-കശ്മീരില്‍ 25000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും; പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു-കശ്മീരില്‍ 25000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക്...

ജമ്മു-കശ്മീരില്‍ 25000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും; പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു-കശ്മീരില്‍ 25000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും മോദി പറഞ്ഞു. ലഡാക്കി ആത്മീയ നേതാവ് കുശക് ബകുളയുടെ 100-ാം ജന്‍മദിന ആഘോഷത്തിന്റെ സമാപന വേദിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് .

സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ കശ്മീര്‍ താഴ് വരയിലെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മോദി ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം കാര്‍ഗിലിലെ സോജില ടണല്‍ നിര്‍മാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും.

പ്രധാനമന്ത്രിയുടെ ഏകദിന സന്ദര്‍ശനത്തിനു മുന്നോടിയായി ജമ്മു കശ്മീരില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള എല്ലാ പോയിന്റുകളും സുരക്ഷാ സേന അടച്ചിരിക്കുകയാണ്. വാഹനങ്ങള്‍ എല്ലാം കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡുകളില്‍ ബാരിക്കേഡുകളും മൊബൈല്‍ ബങ്കറുകളും ഉയര്‍ത്തി. പോലീസിനും സിആര്‍പിഎഫിനുമാണ് സുരക്ഷയുടെ ചുമതല.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>