ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവര്‍: ഇറോം ശര്‍മിള

ആയുധമേന്തിയവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണെന്നും ഇറോം പറഞ്ഞു.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവര്‍: ഇറോം ശര്‍മിള

കോഴിക്കോട്: ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പൊലീസിനെ പിന്തുണയ്ക്കരുതെന്നും കൊലപാതങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണെന്നും മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള പറഞ്ഞു. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കും.ആയുധമേന്തിയവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണെന്നും ഇറോം പറഞ്ഞു.

ഹൈദരാബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന പ്രതികളെ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയ വിഷയത്തിലുള്ള നിലപാട് അവര്‍ മനോരമന്യൂസിനോടാണ് വ്യക്തമാക്കിയത്. അതേസമയം, പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതിനെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Read More >>