തകര്‍ത്തടിച്ച് ഗെയിലും രാഹുലും: പഞ്ചാബിന് തകര്‍പ്പന്‍ വിജയം

കൊല്‍ക്കത്ത: മഴ രസംകൊല്ലിയായ മത്സരത്തില്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്തയ്ക്കെതിരെ പഞ്ചാബിന് ഒമ്പത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം....

തകര്‍ത്തടിച്ച് ഗെയിലും രാഹുലും: പഞ്ചാബിന് തകര്‍പ്പന്‍ വിജയം

കൊല്‍ക്കത്ത: മഴ രസംകൊല്ലിയായ മത്സരത്തില്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്തയ്ക്കെതിരെ പഞ്ചാബിന് ഒമ്പത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 191 റണ്ണാണ് കൊല്‍ക്കത്ത നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനു വേണ്ടി കെ.എല്‍ രാഹുലും ക്രിസ് ഗെയ്ലും കത്തിക്കയറുന്നതിനിടെ മഴ വില്ലനായെത്തി. ഇതിനെ തുടര്‍ന്ന് പഞ്ചാബിന്റെ വിജയ ലക്ഷം 13 ഓവറില്‍ 125 റണ്ണായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ ഓപ്പണിങ്ങ് വിക്കറ്റില്‍ തന്നെ 116 റണ്‍ അടിച്ചെടുത്ത രാഹുല്‍ ഗെയില്‍ സഖ്യം പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചു. രാഹുല്‍ 27 പന്തില്‍ 60 റണ്ണെടുത്ത് പുറത്തായപ്പോള്‍ 38 പന്തില്‍ 62 റണ്ണുമായി ഗെയില്‍ പുറത്താകാതെ നിന്നു. പഞ്ചാബിന്റെ നാലാമത്തെ വിജയമാണിത്.

41 പന്തില്‍ 74 റണെടുത്ത ക്രിസ് ലിന്നാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. 28 പന്തില്‍ 43 റണ്ണെടുത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ക്രിസ് ലിന്ന് മികച്ച പിന്തുണയേകി. 23 പന്തില്‍ 34 റണ്ണടിച്ച ഉത്തപയുടെ പ്രകടനവും കൊല്‍ക്കത്തയെ മികച്ച ടോട്ടലിലേക്ക് നയിച്ചു.

ഇതോടെ അഞ്ച് കളിയില്‍ നാല് ജയവും ഒരു തോല്‍വിയുമായി പോയ്ന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. ആറുകളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്താണ്.

Story by
Read More >>