ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി. ചിദംബരത്തിന് സി.ബി.ഐ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനോട് ജൂണ്‍ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ...

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി. ചിദംബരത്തിന് സി.ബി.ഐ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനോട് ജൂണ്‍ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നിര്‍ദ്ദേശം. 31ന് ഹാജരാകാന്‍ ചിദംബരത്തോട് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മറ്റൊരു ദിവസം ഹാജരാകാമെന്ന് ചിദംബരം സി.ബി.ഐ യെ അറിയിക്കുകയായിരുന്നു.

കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ 31 വരെ വിലക്കി കൊണ്ട് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. കഴിഞ്ഞ വര്‍ഷം മെയ് 15 നാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തീ ചിദംബരം അറസ്റ്റിലാണ്.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>