പായ്ക്കപ്പലില്‍ ലോകം ചുറ്റി നാവികസേനയുടെ ആറ് വനിതകള്‍; അനുമോദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിക്കിത് അഭിമാന നിമിഷം. പായ്ക്കപ്പലില്‍ ലോകപര്യടനം നടത്തിയ ആദ്യ ഇന്ത്യന്‍ വനിതാ സംഘം തിരിച്ചെത്തി. നാവികസേന ലെഫ്....

പായ്ക്കപ്പലില്‍ ലോകം ചുറ്റി നാവികസേനയുടെ ആറ് വനിതകള്‍; അനുമോദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിക്കിത് അഭിമാന നിമിഷം. പായ്ക്കപ്പലില്‍ ലോകപര്യടനം നടത്തിയ ആദ്യ ഇന്ത്യന്‍ വനിതാ സംഘം തിരിച്ചെത്തി. നാവികസേന ലെഫ്. കമാഡര്‍മാരായ വര്‍ത്തിക ജോഷി, പ്രതിഭ ജാംവാള്‍, പി സ്വാതിയും ലഫ്റ്റനന്റസായ എസ് വിജയ ദേവി, ബി ഐശ്വര്യ, പായല്‍ ഗുപ്ത എന്നിവരാണ് ഐഎന്‍എസ്‌വി തരിണിയില്‍ ലോക പര്യടനം നടത്തിയത്.

ലോക സഞ്ചാരത്തിന് ശേഷം തിങ്കളാഴ്ചയാണ് സംഘം ഇന്ത്യയിലെത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംഘം കൂടിക്കാഴ്ച നടത്തി. നാവിക സാഗര്‍ പരിക്രമണ എന്ന് പേരിട്ട് ഈ ദൗത്യത്തിലൂടെ പൂര്‍ണമായും വനിതകളുടെ നേതൃത്വത്തില്‍ ലോക പര്യടനം നടത്തിയ ആദ്യ ഇന്ത്യന്‍ സംഘമെന്ന ഖ്യാതിയാണ് നേടിയത്. കൂടിക്കാഴ്ചയില്‍ സംഘം ദൗത്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും യാത്രക്കായുള്ള തയ്യാറെടുപ്പും പരിശീലനവും അനുഭവങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.


ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി സംഘത്തെ അനുമോദിച്ചു. ഒപ്പം സംഘത്തോട് പായ്ക്കപ്പലിലൂടെ നടത്തിയ ലോകസഞ്ചാരത്തിന്റെ അനുഭവങ്ങള്‍ പുസ്തകമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കൂടിക്കാഴ്ചയില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയും പങ്കെടുത്തു.

Story by
Read More >>