ഇന്ദിരാ ഗാന്ധിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് സാമ്‌ന

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇന്ദിരയെ പ്രകീര്‍ത്തിച്ച് എംപി സഞ്ജയ് റൗട്ട്...

ഇന്ദിരാ ഗാന്ധിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് സാമ്‌ന

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇന്ദിരയെ പ്രകീര്‍ത്തിച്ച് എംപി സഞ്ജയ് റൗട്ട് ലേഖനമെഴുതിയത്. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരയുടെ സംഭാവനകളെ കാണാതിരിക്കാന്‍ സാധിക്കില്ല, അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977ല്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തതും ജനാധിപത്യത്തിന് അനുകൂല നിലപാടെടുത്തതും അവരാണെന്ന കാര്യം മറക്കരുതെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.

ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, ബി.ആര്‍ അംബേദ്കര്‍, നേതാജി ബോസ്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത് രാജ്യദ്രോഹം തന്നെയാണെന്നും ലേഖനം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതുപോലെ കറുത്ത ദിനങ്ങള്‍ വേറെയുമുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിച്ചതും അതേ പോലെ ഒരു കറുത്ത ദിനമായി വിശേഷിപ്പിക്കാവുന്നതാണ്.

1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന ഒറ്റ തീരുമാനത്തിന്റെ പേരില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സംഭവനകള്‍ അഗണിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ദിരയോളം സംഭാവന മറ്റാരും ഇന്ത്യയ്ക്കു വേണ്ടി ചെയ്തിട്ടില്ലെന്നും ലേഖനം പറയുന്നു

ഒരു അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരയുടെ നേട്ടങ്ങള്‍ ഇല്ലാതാകുന്നില്ല. എല്ലാ ഗവണ്‍മെന്റകള്‍ക്കും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അടിയന്തരാവസ്ഥ അത്തരത്തില്‍ ഒരു ആവശ്യമായിരുന്നു. നോട്ട് നിരോധനം വന്നതോടെ നിരവധി പേര്‍ക്കു ജോലി നഷ്ടപ്പെട്ടു. ഇപ്പോഴും നമ്മുടെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും അതില്‍ നിന്നു കരകയറിട്ടില്ലെന്നും റൗട്ട് പറയുന്നു.

മഹാരാഷ് ട്രയില്‍ ബിജെപിയുമായി ഇനി സഖ്യമില്ല എന്ന് പ്രഖ്യാപിച്ച് അടുത്ത തിരഞ്ഞെടുപ്പിന് കോപ്പുകൂട്ടുകയാണ് ശിവസേന. ഇത് ആദ്യമായല്ല ശിവസേന ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തുന്നത്.

Story by
Read More >>