ന്യുമോണിയ മരണങ്ങളില്‍ ഇന്ത്യ പാകിസ്താനും സൊമാലിയക്കും പിന്നില്‍ : യുണിസെഫ്

ന്യുമോണിയ മരണങ്ങളിൽ പാകിസ്താൻ, ബംഗ്ലാദേശ്, സൊമാലിയ എന്നി രാജ്യങ്ങൾ ഇന്ത്യേയേക്കാൾ പുറകിലാണ്.

ന്യുമോണിയ മരണങ്ങളില്‍ ഇന്ത്യ പാകിസ്താനും സൊമാലിയക്കും പിന്നില്‍ : യുണിസെഫ്

പാട്‌ന: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 1.27 ലക്ഷം കുട്ടികളാണ് 2018ൽ ന്യുമോണിയ ബാധിച്ച് ഇന്ത്യയിൽ മരിച്ചതെന്ന് യുണിസെഫ് റിപ്പോർട്ടിൽ പറയുന്നു.

ന്യുമോണിയ മരണങ്ങളിൽ പാകിസ്താൻ, ബംഗ്ലാദേശ്, സൊമാലിയ എന്നി രാജ്യങ്ങൾ ഇന്ത്യേയേക്കാൾ പുറകിലാണ്. 1.62 ലക്ഷം ന്യുമോണിയ മരണങ്ങൾ റിപ്പോർട്ടു ചെയ്ത നൈജീരിയയാണ് പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. തൊട്ടു പുറകിലാണ് ഇന്ത്യ. പാകിസ്താൻ മൂന്നാമതാണ്, 58000 മരണങ്ങൾ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ നാലാമതും(40000)എത്യോപ്യ (32000) അഞ്ചാമതുമാണ്. മരിച്ചതിൽ 800000 കുട്ടികളും അഞ്ചു വയസ്സിൽ താഴെയുള്ളവരാണെന്നും ഓരോ 39 സെക്കന്റിലും ഒരുകുട്ടി ന്യുമോണിയ ബാധിച്ചു മരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ബാക്ടീരിയ, വൈറസ്, പൂപ്പൽ എന്നിങ്ങനെ അണുക്കൾ വഴിയാണ് ന്യുമോണിയ ഉണ്ടാവുന്നത്.കുട്ടികളുടെ മരണത്തിന് പ്രധാനകാരണമാവുന്ന രോഗമാണിത്. വസനേന്ദ്രിയങ്ങളിലെ വായു അറകളിൽ അണുക്കൾ പെരുകുന്നതാണ് ന്യുമോണിയ.

കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ നൽകാത്തതാണ് ന്യുമോണിയ ബാധയ്ക്ക് പ്രധാന കാരണം.ലോകത്ത് ന്യുമോണിയ പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ടത്ര ഫലപ്രാപ്തമല്ലാത്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. രാജ്യത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയാണ് രോഗത്തിന്‍റെ ആധിക്യത്തിനു കാരണം.

Next Story
Read More >>