'100 കോടി ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറായ ആമസോണ്‍ മേധാവിയ കേന്ദ്ര മന്ത്രി പരിഹസിച്ചത് വേദനിപ്പിച്ചു; ഇന്ത്യയ്ക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമാണ്': ഗീതാ ഗോപിനാഥ്

കഴിഞ്ഞാഴ്ച രാജ്യം സന്ദര്‍ശിച്ച ആമസോണ്‍ സിഇഒ ജെഫ് ബെസോസിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തണുത്ത സമീപനത്തിലുള്ള പ്രതികരണമായാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ഇന്ത്യയ്ക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അത് പ്രേത്സാഹിപ്പിക്കുന്നത് പ്രധാനമാണെന്നും അന്താരാഷ്ട്ര നാണയ നിധി സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ്. കഴിഞ്ഞാഴ്ച രാജ്യം സന്ദര്‍ശിച്ച ആമസോണ്‍ സിഇഒ ജെഫ് ബെസോസിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തണുത്ത സമീപനത്തിലുള്ള പ്രതികരണമായാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു ജെഫ് ഇന്ത്യയില്‍ എത്തിയത്. കേന്ദ്രത്തിലെ എതെങ്കിലുമൊരു മന്ത്രിയുമായോ ഉദ്യേഗസ്ഥരുമായോ യാതൊരുവിധ ചര്‍ച്ചയും നടത്താതെയായിരുന്നു രാജ്യത്തെ ആമസോണില്‍ നൂറു കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചത്. ആമസോണ്‍ തലവന്‍ ഈ നിക്ഷേപത്തിലൂടെ മഹത്തായ കാരുണ്യമെന്നുമല്ല കാണിച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പരിഹസിച്ചു പറയുകയാണുണ്ടായത്.

'അവര്‍ക്കു നൂറു കോടി നിക്ഷേപം നടത്താന്‍ സാധിച്ചെന്നു വരും. എല്ലാവര്‍ഷവും നൂറുകോടി നഷ്ടമുമുണ്ടായാല്‍ അവര്‍ സന്തോഷവാന്മാരായിരിക്കും, കാരണം അവര്‍ക്കു അതിനുള്ള നൂറു കോടി ധനസഹായം ലഭിക്കും. അതുകൊണ്ട് അവര്‍ നൂറു കോടി നിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിനോടു വലിയ കാരുണ്യമൊന്നുമല്ല ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞത്'. ബെസോസ് ഇന്ത്യയില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. ബെസോസിനോടുള്ള കേന്ദ്രമന്ത്രിയുടെ അഭിപ്രായം വേദനിപ്പിച്ചെന്നും ഗീത പറഞ്ഞു.

രാജ്യവ്യാപകമായുള്ള മൂലധന നിക്ഷേപം അനിവാര്യമാണെന്നും അത് പ്രോത്സാഹിപ്പിക്കുന്നത് ഏറ്റവും പ്രധാമാണെണെന്നും അവര്‍ പറഞ്ഞു. ഉപഭോഗ ചിലവ് ദുര്‍ബലമാണ്. അതുയര്‍ത്താന്‍ ആഭ്യന്തര നിക്ഷേപം പ്രധാനമാണ്. മഹത്തായ നിക്ഷേത്തിനുള്ള സാഹചര്യം രാജ്യത്ത് ഉയര്‍ത്തുകയാണെങ്കില്‍ രാജ്യത്തെ മൂലധന സ്റ്റോക്ക് ഉയര്‍ത്തുകയും ഇന്ത്യയുടെ സാധ്യതയുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. എൻഡിടിവി യോടാണ് അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

Read More >>