ന്യൂനപക്ഷങ്ങൾക്ക് ഇ​ന്ത്യ സ്വ​ർ​ഗം; പാ​ക്കി​സ്താൻ ന​ര​ക​മാണെന്നും മു​ഖ്താ​ർ അ​ബ്ബാ​സ് നഖ്‌വി

ഇ​ന്ത്യ​യി​ൽ മുസ്‌ലിങ്ങള്‍ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്നതായും എ​ന്നാ​ൽ ഇ​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് ഇ​ന്ത്യ സ്വ​ർ​ഗം; പാ​ക്കി​സ്താൻ ന​ര​ക​മാണെന്നും മു​ഖ്താ​ർ അ​ബ്ബാ​സ് നഖ്‌വി

രാജ്യത്ത് പൗ​ര​ത്വ നി​യ​മത്തെ ചൊല്ലി പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ നിയമത്തെ ന്യായീകരിച്ച് കേ​ന്ദ്ര​ ന്യൂനപക്ഷ വകുപ്പ് മന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌വി. ​ ന്യൂനപക്ഷങ്ങൾക്ക് ഇ​ന്ത്യ ഒ​രു സ്വ​ർ​ഗ​മാ​ണ്, എ​ന്നാ​ൽ പാ​ക്കി​സ്താൻ ന​ര​ക​മാ​ണെ​ന്നും മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌വി ​പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് നേ​രി​ടു​ന്ന​ത്. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ഉൾപ്പെടെയുള്ള പ്ര​ശ്ന​ങ്ങ​ൾ അവിടെയുള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്നുണ്ട്. പൗ​ര​ത്വ ബി​ൽ പാ​സാ​ക്കി​യതിന് പിന്നാലെ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് രാ​ജ്യ​ത്തെ മാ​റ്റാ​ൻ ചി​ല​ർ ശ്ര​മി​ച്ചുവെന്നും സാ​മൂ​ഹി​ക ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നും ശ്ര​മം ന​ട​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ​ന്ത്യ​യി​ൽ മുസ്‌ലിങ്ങള്‍ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്നതായും എ​ന്നാ​ൽ ഇ​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ക​ഴി​യു​ന്ന മുസ്‌ലിങ്ങളെ പൗ​ര​ത്വ നി​യ​മം ബാ​ധി​ക്കി​ല്ല. ഇ​ന്ത്യ​യി​ലെ മുസ്‌ലിങ്ങൾ സു​ര​ക്ഷി​ത​രാ​ണെന്നും അ​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും ന​ഖ്‌വി ​കൂ​ട്ടി​ച്ചേ​ർ​ത്തു.

പൗരത്വ നിമയമവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ കേന്ദ്ര മന്ത്രിമാരോട് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ ന​ഖ്‌വിയുടെ പ്രതികരണം. നേരത്തെ ഉപരിതലവകുപ്പ് മന്ത്രി നിതിൻ ​ഗഡ്ഗരിയും നിമയത്തിൽ സംസാരിച്ചിരുന്നു. ഹിന്ദുക്കള്‍ക്ക് മാത്രമായി ലോകത്ത് ഒറ്റയൊരു രാജ്യം പോലുമില്ലാത്തതിനാല്‍ നിയമം അനിവാര്യമാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

നമ്മുടെ രാജ്യത്തെ ഒരു മുസ്‌ലിം പൗരനുമെതിരല്ല ഞങ്ങള്‍. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷത്തിന് മേല്‍ ഭയം വിതയ്ക്കുകയാണ്. വിവേചനരാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സർക്കാർ എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നതായും ​ഗ‍‍ഡ്​ഗരി പറഞ്ഞു. രാജ്യത്ത് താമസിക്കാന്‍ യോഗ്യതയുള്ള ഏതെരാള്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുന്നതാണ് നിയമമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.