ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പ്രതികൂല ഫലമുണ്ടാക്കുമെന്ന് ഫാലി എസ് നരിമാന്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷനീക്കം സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്തദിവസമെന്ന് മുതിര്‍ന്ന നിയമജ്ഞന്‍...

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പ്രതികൂല ഫലമുണ്ടാക്കുമെന്ന് ഫാലി എസ് നരിമാന്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷനീക്കം സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്തദിവസമെന്ന് മുതിര്‍ന്ന നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍. ജുഡിഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതിനൊപ്പം അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ഭരണകക്ഷികള്‍ക്ക് ജഡ്ജിക്കെതിരേ തിരിയാനുള്ള മാര്‍ഗം ഒരുക്കുകയും കൂടിയാണിത്. തന്റെ 67 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇത്തരമൊരു ദിനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ദ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

സുപ്രിം കോടതി ജഡ്ജിമാരായ ചെലമേശ്വര്‍, രജ്ഞന്‍ ഗോഗോയി, കുര്യന്‍ ജോസഫ്, മദന്‍ ലോകുര്‍ എന്നിവര്‍ ജനുവരി 12 ന് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ചൂണ്ടി കാട്ടിയ പ്രശ്‌നങ്ങളല്ല കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ പറയുന്നത്. പ്രതിപക്ഷം വ്യാജരേഖനിര്‍മ്മാണവും ദീപക് മിശ്രയുടെ മേല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ജഡ്ജിമാര്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗുരുതരമായ ആരോപണമാണിത്. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാനാവുന്ന വ്യക്തമായ തെളിവുകള്‍ ഇവരുടെ പക്കല്‍ വേണമെന്നും അദ്ദേഹം പറയുന്നു.

സിബിഐ കോടതി പ്രത്യേക ജഡ്ജിയായിരുന്ന ബിഎച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപെട്ടുള്ള ഹര്‍ജി തള്ളിയതിന്റെ പ്രതികരണമായിട്ടാണ് ഇംപീച്ച്‌മെന്റ് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ സമ്മതിച്ചതാണ്.ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ ശക്തമായ കാരണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ഭരണഘടനയുടെ അന്തിമ വ്യാഖ്യാതാവ് കോടതിയാണ്, പാര്‍ലമെന്റല്ല. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ മാത്രമേ അധികാരമൊള്ളു. ചീഫ് ജസ്റ്റിസിനെതിരായ ഇത്തരം ആരോപണങ്ങള്‍ ഭരണഘടനയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്തുകൊണ്ട് ഇംപീച്ച്‌മെന്റില്‍ ഒപ്പുവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

ഭരണകക്ഷികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്കെതിരേ ആരോപണങ്ങളുന്നയിക്കാനും ഇംപീച്ച്‌മെന്റ് കൊണ്ടുവരാനും ഇപ്പോഴത്തെ ഇംപീച്ച്‌മെന്റ് വഴിവെക്കും. സുപ്രിംകോടതിയെ താഴ്ത്തികെട്ടാനെ ഇപ്പോഴത്തെ ശ്രമം ഉപകരിക്കുകയുള്ളൂ. സുപ്രിം കോടതിയിലെ നാല് ജഡ്ജുമാരുടെ അഭിപ്രായം മാത്രമാണ് ജനങ്ങള്‍ അറിഞ്ഞത്. ബാക്കി 21 ജഡ്ജുമാര്‍ കൂടി സുപ്രിംകോടതിയിലുണ്ട്. അവരുടെ അഭിപ്രായംകൂടി അറിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


Story by
Read More >>