കനത്ത മഴ: മുംബൈയില്‍ ജനജീവിതം ദുരിതത്തില്‍ 

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ ജനജീവിതം ദുരിതത്തില്‍. ഗാന്ധി മാർക്കറ്റ്​, സിയോൺ പൻവേൽ ഹൈവേ, ചേമ്പൂർ തെരുവുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും വെള്ളം...

കനത്ത മഴ: മുംബൈയില്‍ ജനജീവിതം ദുരിതത്തില്‍ 

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ ജനജീവിതം ദുരിതത്തില്‍. ഗാന്ധി മാർക്കറ്റ്​, സിയോൺ പൻവേൽ ഹൈവേ, ചേമ്പൂർ തെരുവുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പാൽഘറിലും വസായ്,​ വിഹാർ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വ്യാഴായ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം മഴയെ തുടര്‍ന്ന് നഗരത്തില്‍ ട്രെയിന്‍ ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങള്‍ താറുമാറായി. വസായ്​ വിഹാർ സബർബൻ ട്രെയിൻ സേവനം തൽകാലത്തേക്ക്​ നിർത്തിവെച്ചു. നഗരത്തി​​​​​ൻെറ പടിഞ്ഞാറൻ മേഖലയിലേക്കുള്ള പല ട്രെയിനുകളും 10 മുതല്‍ 15 വരെ മിനുട്ട് വൈകിയുമാണ് ഓടുന്നത്. മുംബൈ, അഹമ്മദാബാദ്​ ഹൈവേയിലും വെള്ളക്കെട്ട്​ കാരണം ഗതാഗത തടസ്സം നേരിടുകയാണ്. ഡബ്ബാവാലകളടക്കമുള്ള തൊഴിലാളികള്‍ ജോലി നിര്‍ത്തിവെച്ചിട്ടുണ്ട്.

നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ ഇന്ന് ടിഫിന്‍ ശേഖരിക്കുന്നില്ലെന്ന് ഡബ്ബാവാല അസോസിയേഷന്‍ വക്താവ് സുഭാഷ് ടാലേക്കര്‍ പിടിഐയോട് പറഞ്ഞു.<

>

Story by
Read More >>