തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില്‍ യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ്

തടങ്കലിലായതിനു പിന്നാലെ തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്

തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില്‍  യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ്

കശ്മിർ:ജമ്മുകശ്മീരിലെ എം.എൽ.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മിന്റെ റിട്ട് ഹർജി. കശ്മീരിന്റെ പ്രത്യേത പദവി റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് മുൻപ് നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടു തടങ്കലിലാക്കപ്പെട്ട തരിഗാമിയെ കാണാനില്ലെന്നു കാണിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

ദിവസങ്ങളായി കസ്റ്റിഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഹേബിയസ് കോർപ്പസിൽ ആരോപിക്കുന്നു.

ജമ്മു- കാശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ 22 വർഷം തുടർച്ചയായി നിയമസഭയിലെത്തുന്ന സിപിഎം പ്രതിനിധിയാണ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മുഹമ്മദ് യൂസഫ് തരിഗാമി.തടങ്കലിലായതിനു പിന്നാലെ തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്

Read More >>