'ഇന്ത്യയുടെ വളര്‍ച്ചാ മാന്ദ്യം താല്‍ക്കാലികം': ഐഎംഎഫ് മോധാവി

യുഎസ്-ചൈന ആദ്യ ഘട്ട വ്യാപാര ഇടപാടിന് ശേഷം വ്യാപാര പിരിമുറുക്കം കുറയ്ക്കുന്നതും നികുതി വെട്ടിക്കുറയ്ക്കലും ശുഭസൂചനകളാണെന്നും അവര്‍ വ്യക്തമാക്കി

ദാവോസ്: ഇന്ത്യയുടെ വളര്‍ച്ചാ മാന്ദ്യം താല്‍ക്കാലികമാണെന്നും ഈ ഗതി മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കാമെന്നും അന്താരാഷ്ട്ര നാണയ നിധി മോധാവി ക്രിസ്റ്റലിന ജോര്‍ജീവിയ. 2019 ഒക്ടോബറിലെ ലോക സാമ്പത്തിക ഔട്‌ലുക്കില്‍ പ്രഖ്യാപിച്ചതില്‍ നിന്നും 2020 ല്‍ ഭേദം കാണുന്നുണ്ടെന്നും സ്വിറ്റ്‌സര്‍ലാന്റില്‍ നടക്കുന്ന ലോക സാമ്പത്തിക ചര്‍ച്ചയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

യുഎസ്-ചൈന ആദ്യ ഘട്ട വ്യാപാര ഇടപാടിന് ശേഷം വ്യാപാര പിരിമുറുക്കം കുറയ്ക്കുന്നതും നികുതി വെട്ടിക്കുറയ്ക്കലും ശുഭസൂചനകളാണെന്നും അവര്‍ വ്യക്തമാക്കി. വളര്‍ച്ചാ നിരക്ക് 3.3 ശതമാനത്തിലെത്തിയത് ലോകത്തിന് അത്ഭുതകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു. 'ഇത് ഇപ്പോഴും മന്ദഗതിയിലുള്ള വളര്‍ച്ചയാണ്. ധനനയങ്ങള്‍ കൂടുതല്‍ ആക്രമണാത്മകമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഘടനാപരമായ പരിഷ്‌കാരങ്ങളും കൂടുതല്‍ ചലനാത്മകതയും ഞങ്ങള്‍ ആഗ്രഹിക്കുന്നു,''ഐഎംഎഫ് മേധാവി പറഞ്ഞു.

Next Story
Read More >>