''അമിത് ഷാ തിരിച്ചു പോകുക, സിഎഎ പിൻവലിക്കുക''; കര്‍ണാടകയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം

കറുത്ത ബനിയന്‍ ധരിച്ച് അതില്‍ സിഎഎ എന്‍ആര്‍സി പിന്‍വലിക്കുക എന്ന് എഴുതിയാണ് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്

ബംഗളൂരു: കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കര്‍ണാടകയിലെ ഹൂബ്ലിയില്‍ വൈകിട്ട് സന്ദര്‍ശനത്തിന് എത്തുന്നതിനു മുൻപ് 'ഗോ ബാക്ക് അമിത് ഷാ' മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ രംഗത്തു വന്നു. പ്രതിഷേധ സൂചകമായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തുകയും ചെയ്തു. കറുത്ത ബനിയന്‍ ധരിച്ച് അതില്‍ സിഎഎ എന്‍ആര്‍സി പിന്‍വലിക്കുക എന്ന് എഴുതിയാണ് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

സംവിധാൻ സംരക്ഷണ്‍ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനും അമിത് ഷായ്ക്കും എതിരായാണ് പ്രതിഷേധം ഉയര്‍ന്നത്. മന്ത്രിസഭാ വികസനത്തെ ചൊല്ലി ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയിലെത്തിയത്. ഒഴിഞ്ഞുകിടക്കുന്ന പതിനാറു മന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് മന്ത്രിസഭയില്‍ തര്‍ക്കം നിലനിലല്‍ക്കുന്നത്.

കോണ്‍ഗ്രസ് - ജെഡിസ് പക്ഷത്തുനിന്നും കൂറുമാറി എത്തിയ പതിനൊന്നു പേര്‍ക്കും മന്ത്രിസ്ഥാനം കൊടുക്കുമെന്ന് മുഖ്യമന്ത്രി യെഡ്യൂരപ്പ ഉറപ്പു നല്‍കിയിരിന്നു. എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടിലും, സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷും നേതൃത്വം നല്‍കുന്ന മറുപക്ഷം ഇത് അംഗീകരിക്കുന്നില്ല. മുതിര്‍ന്ന ബിജെപി എംല്‍എമാരായ ഉമേഷ് കട്ടി, യോഗേശ്വര്‍ സിപി എന്നിവരും മന്ത്രി സ്ഥാനത്തിനായി ചരടുവലി നടത്തുന്നുണ്ട്.

Next Story
Read More >>