ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ കേസിലെ പ്രതി പിടിയില്‍; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

പെണ്‍കുട്ടിയ്ക്ക് തൊണ്ണൂറു ശതമാനം പൊള്ളലുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ കേസിലെ പ്രതി പിടിയില്‍; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി മേവ്‌ലാലിനെ പെലീസ് ശനിയാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ബന്ധു മേവ്‌ലാല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയ്ക്ക് തൊണ്ണൂറു ശതമാനം പൊള്ളലുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വനിതാ കമ്മീഷന്‍ അംഗം കംലേഷ് ഗൗതം പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും കാന്‍പുരിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഫത്തേപൂര്‍ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും ഭയാനകവുമാണെന്നും പ്രതി തന്നെ തല്ലിച്ചതച്ചതായി യുവതി പറഞ്ഞുവെന്നും കംലേഷ് പ്രതികരിച്ചു.

Read More >>