ഗൗരി ലങ്കേഷ് വധം: പ്രതികളെന്നു കരുതുന്ന 4 പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും

ബെങ്കളൂരു: പത്രാധിപരും-ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേശിനെ വധിച്ച കേസില്‍ സംശയമുളള നാലുപേരെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. മൈസുരു...

ഗൗരി ലങ്കേഷ് വധം: പ്രതികളെന്നു കരുതുന്ന 4 പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും

ബെങ്കളൂരു: പത്രാധിപരും-ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേശിനെ വധിച്ച കേസില്‍ സംശയമുളള നാലുപേരെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. മൈസുരു ആസ്ഥമാനമായി പ്രവര്‍ത്തിച്ചിരുന്ന യുക്തിവാദിയും ധിഷണശാലിയുമായ പ്രൊഫ: കെ.എസ് ഭഗവാന്റെ വധശ്രമത്തില്‍ പ്രതികളായ നാലുപേരെയാണ് ഇന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുക.

ചോദ്യം ചെയ്യുന്നതിനുവേണ്ടി ഇവരെ 11 ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസമാണ് തന്റെ വീട്ടുമുറ്റത്ത് വെച്ച് ഗൗരി വെടിയേറ്റ് മരിച്ചത്. പ്രൊഫ. ഭഗവാന്റേയും ഗൗരിയുടേയും കൊലപാതകം ആസുത്രണം ചെയ്യ്തതില്‍ മുഖ്യകണ്യയായി പ്രവര്‍ത്തിച്ചത് ശിഖാരിപുരയില്‍ നിന്നും പിടികൂടിയ പ്രവീണ്‍ എന്ന സുജിത്ത് കുമാര്‍ (37) ആണെന്ന് പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിജയപുര സ്വദേശി മനോജ് എന്ന മനോഹര്‍ ദണ്ഡപ്പ എഡ്‌വെ, (29) പൂനെ സ്വദേശി ഭായ് സാബ് എന്ന അമൂല്‍ കല (37) മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗ്ഗ സ്വദേശി അമിത് ദഗ്‌വെക്കര്‍ (38) എന്നിവരാണ് മറ്റ് മൂന്നുപേര്‍.

നാലുപേരേയും ഇന്ന് ചോദ്യം ചെയ്തുതുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം തലവന്‍ ബി.കെ സിങ് പറഞ്ഞതായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Story by
Read More >>