സ്ട്രോക്: സോമനാഥ് ചാറ്റർജിയുടെ നില അതീവ ഗുരുതരം

കൊൽക്കത്ത: തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടർന്ന് ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്ത ബെല്ലേ വ്യൂ...

സ്ട്രോക്: സോമനാഥ് ചാറ്റർജിയുടെ നില അതീവ ഗുരുതരം

കൊൽക്കത്ത: തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടർന്ന് ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്ത ബെല്ലേ വ്യൂ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചാറ്റർജിയുടെ അപകടനില ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ചാറ്റർജിയുടേത് മീഡിയം സൈസിലുള്ള ഹെമറോജിക് സ്ട്രോക് ആണ്. എന്നാൽ, 89 വയസായതിനാൽ ചാറ്റർജിയുടെ കാര്യത്തിൽ ഇത് അപകടകരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇടത് രാഷ്ട്രീയത്തിലെ മുതിർന്ന നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2004-2009ൽ യു.പി.എ സർക്കാറിന്‍റെ കാലത്താണ് സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കറായത്.

Story by
Read More >>