വാറങ്കലിൽ പടക്കശാലയ്ക്ക് തീപിടിച്ചു; 10 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ പടക്കനിര്‍മാണ ശാലയിൽ വന്‍തീപിടിത്തം. 10 പേർ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്....

വാറങ്കലിൽ പടക്കശാലയ്ക്ക് തീപിടിച്ചു; 10 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ പടക്കനിര്‍മാണ ശാലയിൽ വന്‍തീപിടിത്തം. 10 പേർ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. ഭദ്രകാളി ഫയര്‍വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായതെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. അപകട സമയത്ത് പതിനഞ്ചുപേരായിരുന്നു പടക്കശാലയിലുണ്ടായിരുന്നത്.

രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തീപിടുത്തത്തിന്റെ കാരണം ‌വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പടക്കശാലയുടെ ഉടമ അപകടത്തെ തുടർന്ന് ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് നാല് യൂണിറ്റ് ഫയർ എഞ്ചിനുകളാണ് എത്തിയത്.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>