കല്യാണം കഴിക്കാത്ത രാഹുലിനെ കെട്ടിപിടിക്കില്ല; ബി.ജെ.പി എം.പി

ന്യുഡല്‍ഹി: കോണ്‍ഗ്രസ്സ് ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചതിന്റെ കോലാഹലങ്ങള്‍ അവസാനിക്കുന്നില്ല മട്ടില്ല.,...

കല്യാണം കഴിക്കാത്ത രാഹുലിനെ കെട്ടിപിടിക്കില്ല; ബി.ജെ.പി എം.പി

ന്യുഡല്‍ഹി: കോണ്‍ഗ്രസ്സ് ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചതിന്റെ കോലാഹലങ്ങള്‍ അവസാനിക്കുന്നില്ല മട്ടില്ല., രാഹുല്‍ഗാന്ധിക്കെതിരെ പുതിയ പരാമര്‍ശവുമായി ജാര്‍ഖണ്ഡിലെ ബി.ജെ.പിയുടെ എം.പി രംഗത്തു വന്നിരിക്കുകയാണിപ്പോള്‍.

രാഹുല്‍ഗാന്ധിയുടെ കെട്ടിപിടുത്തത്തെ ഞങ്ങള്‍ ഭയക്കുന്നു, ഭാര്യമാര്‍ ഞങ്ങളെ ഉപേക്ഷിക്കുമെന്നതിനാലാണ് ഈ ഭയമെന്നും ജാര്‍ഖണ്ഡിലെ ബി.ജെ.പിയുടെ എം.പിയായ നിഷികാന്ത് ദുബെയ്. 377 സെക്ഷന്‍ റദ്ദാക്കിയിട്ടില്ലെന്നും സ്വവര്‍ഗ്ഗരതി രാജ്യത്ത് അനുവദനീയമല്ലെന്നും രാഹുല്‍ കല്യാണം കഴിച്ചാല്‍ ഞങ്ങള്‍ കെട്ടിപിടിക്കുമെന്നും നിഷികാന്ത് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ലോകസഭയില്‍ മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ രാഹുല്‍ തന്റെ പ്രസംഗശേഷം മോദിയെ കെട്ടിപിടിക്കുകയായിരുന്നു. കെട്ടിപിടുത്തം അച്ചടക്ക ലംഘനമാണെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങള്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.പിന്നീട് പ്രധാനമന്ത്രി മോദിയടക്കം പലരും രാഹുല്‍ഗാന്ധിയുടെ കെട്ടിപിടുത്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നിരുന്നു.

Story by
Read More >>