എറണാകുളം ഹൗറാ അന്ത്യോദയ എക്‌സ്പ്രസ് ജെ.സി.ബിയിലിടിച്ചു, ആര്‍ക്കും പരിക്കില്ല

ഭുവനേശ്വര്‍: ഒറീസയിലെ കട്ടക്ക് ജില്ലയില്‍ ഹരിദാസ് പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്പ്രസ് ജെ.സി.ബിയിലിടിച്ചു. ആളുള്ള...

എറണാകുളം ഹൗറാ അന്ത്യോദയ എക്‌സ്പ്രസ് ജെ.സി.ബിയിലിടിച്ചു, ആര്‍ക്കും പരിക്കില്ല

ഭുവനേശ്വര്‍: ഒറീസയിലെ കട്ടക്ക് ജില്ലയില്‍ ഹരിദാസ് പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്പ്രസ് ജെ.സി.ബിയിലിടിച്ചു. ആളുള്ള ലെവല്‍ ക്രോസിലായിരുന്നു സംഭവം.

യു.പി ഭാഗത്തേക്കുള്ള ട്രെയിന്‍ കടന്നു പോയതിനു ശേഷം ഗെയ്റ്റ് മാന്‍ ഗെയ്റ്റ് തുറന്നെങ്കിലും യന്ത്ര തകരാര്‍ മൂലം ജെ.സി.ബി ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ഇടിയില്‍ ജെ.സി.ബി പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഹൗറ -ചെന്നൈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

ഗതാഗതം പുനസ്ഥാപിക്കാന്‍ റെയില്‍വെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ റെയില്‍വെ വയറുകള്‍ തകര്‍ന്നതിനാല്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് തീവണ്ടി മാറ്റിയത്. സംഭവത്തില്‍ ഗെയ്റ്റ്മാനെ റെയില്‍വെ സസ്‌പെന്റ് ചെയ്തു.

Story by
Read More >>