തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ സിഇസിമാര്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായയില്‍ പ്രശ്‌നങ്ങളുണ്ടെന്നും അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാനുള്ള നടപടികള്‍...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ സിഇസിമാര്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായയില്‍ പ്രശ്‌നങ്ങളുണ്ടെന്നും അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവികള്‍ (സിഇസി) രംഗത്ത്. മുന്‍ സിഇസിമാരും കമ്മീഷന്റെ തലപ്പത്ത് താത്കാലിക ചുമതലയിലിരുന്നവരും ചേര്‍ന്ന യോഗത്തിലാണ് വിഷയം ഉന്നയിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ മേധാവിമാരായ എംഎസ് ഗില്‍, ജെഎം ലിങ്‌ദോ, ടിഎസ് കൃഷ്ണമൂര്‍ത്തി, ബിബി ടാനഡന്‍, എസ്‌വൈ ഖുറേഷി, വിഎസ് സമ്പത്ത്, എച്ച്എസ് ബ്രഹ്മ, നസീം സെയ്ദി, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജിവിജി കൃഷ്ണമൂര്‍ത്തി, കമ്മീഷന്‍ തലപ്പത്ത് താത്കാലിക ചുമതല വഹിച്ച ഒപി റാവത്ത്, സുനില്‍ അറോറ, അശോക് ലാവാസ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കമ്മീഷനെക്കുറിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്നു നോക്കാതെ തന്നെ ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതിന്റെ കാര്യകാരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ച് മനസ്സിലാക്കണമെന്ന് ഖുറേഷി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കൃത്യമായ വാദം കേള്‍ക്കാതെ ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഡല്‍ഹി കോടതി റദ്ദാക്കിയിരുന്നു. സ്വോഭാവിക നീതി എന്ന തത്വം പാലിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടതായി കോടതി വമര്‍ശിച്ചക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് രാഷട്രീയക്കാര്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളിലും കമ്മീഷന്‍ ശ്രദ്ധ ചെലുത്തണമെന്നും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

Story by
Read More >>