കര്‍ണാടക; ബിജെപിയുടെ മൂന്ന് പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു

ബംഗളൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ മൂന്ന് വീഡിയോ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. തെരഞ്ഞെടുപ്പ്...

കര്‍ണാടക; ബിജെപിയുടെ മൂന്ന് പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു

ബംഗളൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ മൂന്ന് വീഡിയോ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നു എന്നത് കൊണ്ടാണ് നിരോധിക്കുന്നത് എന്നാണ് കമ്മീഷന്റെ പ്രതികരണം. കോണ്‍ഗ്രസ് പരസ്യങ്ങള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

ഇനി ഈ വിഡിയോകള്‍ ഉപയോഗിക്കരുതെന്ന് മാധ്യമങ്ങളെ കമ്മീഷന്‍ അറിയിച്ചു. മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസിനു വേണ്ടി എംഎല്‍സി വിഎസ് ഉഗ്രപ്പയാണ് പരാതി നല്‍കിയത്. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതായിരുന്നു ഓരോ വീഡിയോയും.

Story by
Read More >>