ഒരു ഡോളറിന് 67.51 രൂപ; 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം

ന്യൂഡൽഹി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 67.50 ലെത്തി. നിലവിലെ നിരക്ക് അനുസരിച്ച് ഒരു...

ഒരു ഡോളറിന് 67.51 രൂപ; 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം

ന്യൂഡൽഹി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 67.50 ലെത്തി. നിലവിലെ നിരക്ക് അനുസരിച്ച് ഒരു അമേരിക്കൻ ഡോളറിന് 67.50 രൂപ നൽകണം. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 67.33 എന്ന നിലയിലെത്തിയിരുന്നു. ഇതിൽ നിന്നും 67.60 നും 67.21നും വിനിമയം നടന്നെങ്കിലും ഒരു ഡോളറിന് 67.51 എന്ന നിരക്കിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

കർണാടക തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന നാളെ വിപണികളിൽ കാര്യമായ ചലനങ്ങൾ പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പു ഫലങ്ങൾക്കായി നിക്ഷേപകർ ഓഹരി വിൽപന നടത്താതെ കാത്തിരിക്കുന്നതാണു വിപണിയിലെ ഇന്നത്തെ മന്ദതയ്ക്കു കാരണം.

അമേരിക്കൻ ഡോളർ ശക്തമാകുന്നതും ഉയർന്ന സംസ്കൃത എണ്ണവിലയുമെല്ലാം രൂപ തളരാൻ കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് പെട്രോളിയം ഉൽപന്നങ്ങൾക്കായി 80 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ഡോളർ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണ ഇറക്കുമതിക്കു രാജ്യം കൂടുതൽ പണം നൽകണം.

Story by
Read More >>