കനലടങ്ങാതെ തൂത്തുക്കുടി: പ്രക്ഷോഭത്തിന് സിനിമാ പ്രവര്‍ത്തകരും

ചെന്നൈ: തുത്തുക്കുടിയില്‍ സ്റ്റെര്‍ലെറ്റ്‌ കമ്പനിക്കെതിരെയുള്ള പ്രക്ഷോഭത്തിന് സംവിധായകന്മാരും അഭിനേതാക്കളുമടങ്ങുന്ന തമിഴ് സിനിമാ പ്രവര്‍ത്തകര്‍...

കനലടങ്ങാതെ തൂത്തുക്കുടി: പ്രക്ഷോഭത്തിന് സിനിമാ പ്രവര്‍ത്തകരും

ചെന്നൈ: തുത്തുക്കുടിയില്‍ സ്റ്റെര്‍ലെറ്റ്‌ കമ്പനിക്കെതിരെയുള്ള പ്രക്ഷോഭത്തിന് സംവിധായകന്മാരും അഭിനേതാക്കളുമടങ്ങുന്ന തമിഴ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. നേരത്തെ തന്നെ സിനിമാ മേഖലയില്‍ നിന്നു തന്നെ നിരവധിയാളുകള്‍ പോലീസ് വെടിവെയ്പിനെതിരെ രംഗത്തെത്തിയിരുന്നങ്കിലും ആരും തന്നെ സമരത്തിന്റെ ഭാഗമായിരുന്നില്ല.

സംവിധായകരായ പാ രഞ്ജിത്ത്, രാജു മുരുകന്‍, ശശി,റാം, പാണ്ഡിരാജ്, എസ്.പി.ജാനനാഥന്‍, ബാലാജി ശക്തിവേല്‍, സീനു രാമസാമി, നലന്‍ കുമാരിസാമി, ബ്രാഹ്മ, കാര്‍ത്തിക് സുബ്ബരാജ്, മാരി സെല്‍വരാജ്, അഭിനേതാക്കളായ അശോക് സെല്‍വന്‍, അരവിന്ദ് ആകാശ്,കലയരസന്‍, സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ എന്നിവരാണ് പ്രക്ഷോഭത്തിന്റെ ഭാഗമാവുക.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുകയാണെന്നും അനാവശ്യമായി ഇക്കൂട്ടര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സംവിധായകനായ പാ രഞ്ജിത്ത് പറഞ്ഞു. സ്റ്റെര്‍ലെറ്റ്‌ കമ്പനിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പോലീസ് വെടിവെയ്പ്പിനിടെ 13 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.