മുന്‍ നയതന്ത്ര ഉദ്യോഗസ്ഥ ചാരക്കേസില്‍ കുറ്റക്കാരിയെന്ന് ഡല്‍ഹി പാട്യാല കോടതി

ന്യൂഡല്‍ഹി: മുന്‍ നയതന്ത്ര ഉദ്യോഗസ്ഥ മാധുരി ഗുപ്ത ചാരക്കേസില്‍ കുറ്റക്കാരിയാണെന്ന് ഡല്‍ഹി പാട്യാല കോടതി. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക്...

മുന്‍ നയതന്ത്ര ഉദ്യോഗസ്ഥ ചാരക്കേസില്‍ കുറ്റക്കാരിയെന്ന് ഡല്‍ഹി പാട്യാല കോടതി

ന്യൂഡല്‍ഹി: മുന്‍ നയതന്ത്ര ഉദ്യോഗസ്ഥ മാധുരി ഗുപ്ത ചാരക്കേസില്‍ കുറ്റക്കാരിയാണെന്ന് ഡല്‍ഹി പാട്യാല കോടതി. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് മാധുരി ഗുപ്തക്ക് മേല്‍ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം.

രാജ്യ സുരക്ഷ നിയമമനുസരിച്ച് 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മാധുരി ഗുപ്തയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഒരു ചാരക്കേസിലിലുള്‍പ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയാണ് മാധുരി ഗുപ്ത.

ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സെക്കെന്റ് സെക്രട്ടറിയായിരിക്കെ 2010ഏപ്രിലിലാണ് ഡല്‍ഹി സ്‌പെഷല്‍ പോലീസ് ഇസ്ലാമാബാദില്‍ വെച്ച് ഗുപ്തയെഅറസ്റ്റ് ചെയ്യുന്നത്. ഐഎസ്‌ഐ ഉദ്യോഗസ്ഥനായ ജംഷീദുമായിഇവര്‍ക്ക് ബന്ധമുണ്ടെന്നും ഇരുവരും വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നതിനിയെയാണ് അറസ്‌റ്റെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story by
Read More >>