​ഗുജറാത്തിൽ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് യുവാവിനെ ഫാക്ടറി ഉടമയും സംഘവും കെട്ടിയിട്ട് തല്ലിക്കൊന്നു. രാജ്‌കോട്ടിലാണ് സംഭവം. മുകേഷ് വാണിയ എന്നയാളാണ്...

​ഗുജറാത്തിൽ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് യുവാവിനെ ഫാക്ടറി ഉടമയും സംഘവും കെട്ടിയിട്ട് തല്ലിക്കൊന്നു. രാജ്‌കോട്ടിലാണ് സംഭവം. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്. തടയാനെത്തിയ ഇയാളുടെ ഭാര്യയേയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു. മോഷാടാവെന്ന് ആരോപിച്ചാണ് യുവാവിനെ ഓട്ടോ പാര്‍ട്സ് ഫാക്ടറി ഉടമയുടെ നേതൃത്വത്തിലുള്ള സംഘം തല്ലിച്ചതച്ചത്. മുകേഷിന്‍റെ അരയില്‍ കയർ കെട്ടിയ ശേഷം രണ്ടുപേർ ചേർന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഗുജറാത്ത് എം എൽ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയാണ് മുകേഷ് വാണിയ അക്രമിക്കപ്പെടുന്ന ദൃശ്യം പുറത്ത് വിട്ടത്. ഗുജറാത്ത് ദളിതുകള്‍ക്ക് സുരക്ഷിതമല്ലെന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് ഓട്ടോ പാര്‍ട്സ് ഫാക്ടറി ഉടമയടക്കം അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട അഞ്ചുപേരും പിടിയിലായതായി സൂചനയുണ്ട്. ​ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് മുകേഷ് വാണിയയുടെ കൊലപാതകം.

Story by
Next Story
Read More >>