സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസ്: 48 സാമാജികര്‍ പ്രതികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. നിയമസഭാ സാമാജികരായ 48 പേര്‍ സ്ത്രീ...

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസ്: 48 സാമാജികര്‍ പ്രതികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. നിയമസഭാ സാമാജികരായ 48 പേര്‍ സ്ത്രീ അതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ (എ.ഡി.ആര്‍) കണക്കുകള്‍.

ഇന്ത്യയിലെ 45 എം.എല്‍.എമാരും മൂന്ന് എം.പിമാരും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേസുകളില്‍ പ്രതിയായ 327 പേര്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി. 118 പേര്‍ സ്വതന്ത്രരായും സഭകളിലേക്ക് മത്സരിച്ചു.

മഹാരാഷ്ട്രയിലെ 12 സാമാജികര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതി ചേര്‍ക്കപെട്ടവരാണ്. ഏറ്റവും കൂടുതല്‍ പ്രതികളായ സാമാജികരുള്ളതും മഹാരാഷ്ട്രയിലാണ്. ഒഡീഷയിലേയും ആന്ധ്രാപ്രദേശിലേയും സഭകളില്‍ അഞ്ച് പേര്‍ വീതം പ്രതികളാണ്. ബി.ജെ.പി.യുടെ 12 സാമജികര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതികളാണ്. ശിവസേനയുടെ ഏഴും,തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറും സാമാജികര്‍ കേസുകളില്‍ അകപ്പെട്ടവരാണ്.

മഹാരാഷ്ട്രയില്‍ 65 പേര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി. ബിഹാറില്‍ 62 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 52 പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാകാന്‍ അവസരം ലഭിച്ചു. ബി.ജെ.പി 47, ബി.എസ്.പി 35, കോണ്‍ഗ്രസ്സ് 24 പേര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കി.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>