അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

അലഹാബാദ്: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍...

അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

അലഹാബാദ്: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. പെണ്‍കുട്ടികളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോകവെയാണ് പൊലീസ് മര്‍ദ്ദിക്കുന്നത്.

അമിത് ഷായുടെ വാഹനത്തിനു നേരെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കരിങ്കൊടി കാട്ടിയത്. അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാര്‍ത്ഥികളായ നേഹാ യാദവ്(25), രമാ യാദവ്(24), കിഷന്‍ മൗര്യ(24) എന്നിവരാണ് കരിങ്കൊടി കാട്ടിയത്. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന സംഘത്തെ പൊലീസ് മര്‍ദ്ദിച്ചു. സംഭവ സ്ഥലത്ത് വനിത പൊലീസ് ഇല്ലായിരുന്നു. പുരുഷ പൊലീസ് ഓഫീസര്‍മാരാണ് വിദ്യാര്‍ത്ഥിനികളെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുന്നത്.

ഇവര്‍ സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ് വാദി ഛാത്രസഭയുടെ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ കരിങ്കൊടിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലികളില്‍ കരിങ്കൊടി പ്രതിഷേധം പതിവായതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്.


Story by
Next Story
Read More >>