ഭരണത്തിലെത്തിയാല്‍ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ജയിലിലാകുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഴിമതിക്കാരായ ബി.ജെ.പി മുഖ്യമന്ത്രിമാരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സംരക്ഷിക്കുകയാണെന്നും അധികാരത്തിലെത്തിയാല്‍...

ഭരണത്തിലെത്തിയാല്‍ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ജയിലിലാകുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഴിമതിക്കാരായ ബി.ജെ.പി മുഖ്യമന്ത്രിമാരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സംരക്ഷിക്കുകയാണെന്നും അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കോണ്‍ഗ്രസ്. കോണ്‍ഗ്രസ് 'ബെയില്‍ ഗാഡി'യാണെന്ന മോദിയുടെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബി.ജെ.പി നേതാക്കള്‍ ജ്യാമത്തില്‍ പുറത്തു നില്‍ക്കില്ലെന്നും ജയിലിലാകുമെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍ സിംഗ് പറഞ്ഞു. ''പ്രധാനമന്ത്രി അഴിമതിയെ പറ്റിയാണ് സംസാരിക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ്യസിന്ധ്യയ്‌ക്കെതിരെ നിരവധി അഴിമതി കേസുകളുണ്ട്. മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കെതിരെയും കേസുകളുണ്ട്. എന്നാല്‍ മോദി ഈ സംഭവങ്ങളില്‍ മൗനമാണ്'', അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ജനക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി കോണ്‍ഗ്രസിനെ പരിഹസിച്ചത്. ചിലര്‍ കോണ്‍ഗ്രസിനെ ബെയില്‍ ഗാഡിയെന്നാണ് വിളിക്കുന്നതെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന പല നേതാക്കളും പുറത്തിറങ്ങി നടക്കുന്നത് ജ്യാമത്തിലാണെന്നുമായിരുന്നു മോദിയുടെ പരിഹാസം.

Story by
Read More >>