ബിജെപിക്കാര്‍ 'രാവണന്‍റെ മക്കള്‍'; രാമനെ ഭജിക്കുകയും പൂജിക്കുകയും ചെയ്ത ഗാന്ധിയെയാണ് അവർ അപമാനിച്ചത്: അധിർ രഞ്ജൻ ചൗധരി

ഇത്തരം പ്രസ്താവനകളിലൂടെ ബിജെപി മഹാത്മാ ഗാന്ധിയെ അപമാനിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി

ബിജെപിക്കാര്‍

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്കെതിരായ ബിജെപി എംപി ആനന്ദ് ഹെഗ്‌ഡേയുടെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഗാന്ധിക്കെതിരെ പ്രസ്താവന നടത്തിയവര്‍ 'രാവണന്‍റെ മക്കളാ'ണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

ഗാന്ധിയെ അപമാനിച്ച ഇവർ രാവണന്റെ മക്കളാണ്. രാമനെ ഭജിക്കുകയും പൂജിക്കുകയും ചെയ്ത ഗാന്ധിയെയാണ് ഇവർ അപമാനിച്ചതെന്നും ചൗധരി പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ ബിജെപി മഹാത്മാ ഗാന്ധിയെ അപമാനിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നാണ് ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ അനന്തകുമാർ ഹെഗ്ഡെ ബംഗളൂരുവിൽനടന്ന ചടങ്ങിൽ നടത്തിയ പ്രസ്താവന.

രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവർക്കാർക്കെങ്കിലും പൊലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോ? മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമായിരുന്നു.മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോൺഗ്രസിന്റെ വാദത്തെ ജനങ്ങൾ പിന്തുണയ്ക്കുകയാണ്. എന്നാൽ, ഇത് സത്യമല്ല. ബ്രിട്ടീഷുകാർ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആർ.എസ്.എസിന് ബന്ധമില്ല- എന്നിവയാണ് അദ്ദേഹം പറഞ്ഞത്.

Next Story
Read More >>