പ്രൊടേം സ്പീക്കര്‍ നിയമനം: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: കെ.ജി ബൊപ്പയ്യയെ കര്‍ണാടക പ്രൊടേം സ്പീക്കറായി തെരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചു....

പ്രൊടേം സ്പീക്കര്‍ നിയമനം: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: കെ.ജി ബൊപ്പയ്യയെ കര്‍ണാടക പ്രൊടേം സ്പീക്കറായി തെരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചു. ബൊപ്പയ്യയുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസ്- ജെഡ്എസ് സഖ്യം ഹർജി നൽകിയത്. അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഹർജി ഇന്ന് രാത്രി തന്നെ പരിഗണിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് വേണ്ടി അഡ്വക്കറ്റ് ദേവദത്ത് കാമത്ത് ആണ് സുപ്രീംകോടതയില്‍ ഹാജരായത്. യെദ്യൂരപ്പയുടെ വലം കൈയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ബൊപ്പയ്യയെ പ്രൊടെം സ്പീക്കറായി നിയമിച്ചത് നാളത്തെ വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസും-ജെ.ഡി.എസും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊടേം സ്പീക്കറായി മുതിര്‍ന്ന എം.എല്‍.എയെ ആണ് നിയമിക്കേണ്ടതെന്നും മുതിര്‍ന്ന എം.എല്‍.എ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണുള്ളതെന്നും കോൺ​ഗ്രസ് ഹർജിയിൽ ആരോപിച്ചു.

നാളെ വൈകുന്നേരം നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് യെദ്യൂരപ്പ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്നായിരുന്നു മുന്‍ സ്പീക്കറും വീരാജ്‌പേട്ട് എം.എല്‍.എയുമായ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചത്. രാത്രിയിലെത്തിയ ചില അഭിഭാഷകര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി പരസിരത്ത് വാക്കേറ്റവുമുണ്ടായി.

Read More >>