വിധാന്‍ സൗദയ്ക്കു മുമ്പില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു പിന്നാലെ കോണ്‍ഗ്രസ്സ്-ജെഡിഎസ് നേതാക്കള്‍ പ്രതിഷേധം ആരംഭിച്ചു....

വിധാന്‍ സൗദയ്ക്കു മുമ്പില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു പിന്നാലെ കോണ്‍ഗ്രസ്സ്-ജെഡിഎസ് നേതാക്കള്‍ പ്രതിഷേധം ആരംഭിച്ചു. വിധാന്‍ സൗദയിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ കോണ്‍ഗ്രസ്സ്, ജെഡിഎസ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമാണ് പ്രതിഷേധം നടത്തുന്നത്. കോണ്‍ഗ്രസ്സ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗേലോത്, സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, കെസി വേണുഗോപാല്‍ എന്നിവരും പ്രതിഷേധത്തിലുണ്ട്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന്റെ ആവശ്യം കോടതി തള്ളിയതിനു പിന്നാലെയാണിത്.

ഈഗള്‍ട്ടന്‍ റിസോര്‍ട്ടിലുണ്ടായിരുന്ന 76 കോണ്‍ഗ്രസ്സ് എംഎല്‍എമാരെയും വിധാന്‍ സൗദയ്ക്കു മുമ്പിലെത്തിച്ചിട്ടുണ്ട്. പിന്നാലെ ജെഡിഎസ് എംഎല്‍എമാരെയും എത്തിച്ചു. രണ്ടു കോണ്‍ഗ്രസ്സ് എംഎല്‍എമാരെ ഉടനെ എത്തിക്കുമെന്നും നേതൃത്വം അറിയിച്ചു.

Story by