ചാക്കിട്ടു പിടിത്തം ഭയന്ന് എം.എല്‍.എമാര്‍ സംസ്ഥാനത്തിന് പുറത്തേക്ക്, കോണ്‍ഗ്രസുകാര്‍ കേരളത്തിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതോടെ ചാക്കിട്ടു പിടിത്തം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് -ജെ.ഡി.എസ്...

ചാക്കിട്ടു പിടിത്തം ഭയന്ന് എം.എല്‍.എമാര്‍ സംസ്ഥാനത്തിന് പുറത്തേക്ക്, കോണ്‍ഗ്രസുകാര്‍ കേരളത്തിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതോടെ ചാക്കിട്ടു പിടിത്തം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് -ജെ.ഡി.എസ് എം.എല്‍.എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ കേരളത്തിലേക്കും ജെ.ഡി.എസ് എം.എല്‍.എമാരെ ഹൈദരാബാദിലേക്കും വിശാഖപട്ടണത്തേക്കുമാണ് മാറ്റുന്നത്.

ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കായി എല്ലാം സൗകര്യങ്ങളും നല്‍കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും അറിയിച്ചു. കേരളത്തിലെത്തുന്നവര്‍ക്ക് ഇടത് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും 118 എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Story by
Read More >>