കര്‍ണാടക മോഡല്‍ ഗോവയിലും ബീഹാറിലും; കോണ്‍ഗ്രസും ആർജെഡിയും ​​ഗവർണറെ കാണും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവെ ഗോവയിലും സമാനമായ തന്ത്രം പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ബീഹാറില്‍ ആര്‍.ജെ.ഡിയാണ്...

കര്‍ണാടക മോഡല്‍ ഗോവയിലും ബീഹാറിലും; കോണ്‍ഗ്രസും ആർജെഡിയും ​​ഗവർണറെ കാണും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവെ ഗോവയിലും സമാനമായ തന്ത്രം പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ബീഹാറില്‍ ആര്‍.ജെ.ഡിയാണ് ഗവര്‍ണറെ പ്രതിക്കൂട്ടത്തിലാക്കുനുള്ള നീക്കത്തിന് പിന്നില്‍. ഗോവയില്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയെയും ബീഹാറില്‍ ആര്‍ജെഡി ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെയും കാണും.

ഭൂരിപക്ഷമുള്ള ഒറ്റക്കക്ഷിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചു എന്ന യുക്തി ഗോവയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ ഉണ്ടായില്ല എന്നതും, രണ്ടു സംസ്ഥാനങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള പരിഗണനയാണ് ഗവര്‍ണര്‍മാരില്‍നിന്ന് ലഭിച്ചത് എന്നതുമാണ് കര്‍ണാടകത്തിലെ നാടകീയ നീക്കങ്ങള്‍ ഗോവയിലേക്കും വ്യാപിക്കുന്നതിന് വഴിയൊരുക്കുന്നത്.

കര്‍ണാടകത്തില്‍ ഇപ്പോഴുള്ളതിനു സമാനമായ സാഹചര്യം ഗോവയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവയില്‍ കോണ്‍ഗ്രസ് നീക്കം. മാത്രമല്ല, നാളെ സുപ്രീംകോടതി കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ഗോവയും അവിടെ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള ഈ നടപടി.

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റെ സ​മീ​പി​ക്കാ​നാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ 16 എം​എ​ൽ​എ​മാ​ർ രാ​വി​ലെ ഗ​വ​ർ​ണ​ർ മൃ​ഥു​ല സി​ൻ​ഹ​യെ സ​മീ​പി​ച്ച് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. ഗോ​വ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് കോ​ൺ​ഗ്ര​സ്. 40 അം​ഗ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു. എ​ന്നാ​ൽ 13 സീ​റ്റു​ക​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​യാ​ണ് ഗോ​വ ഭ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ഒ​രു അം​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ക്കു​ക​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ പ​ത്ത് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടി നേ​ടി​യാ​ണ് മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ ഗോ​വ​യി​ൽ അ​ധി​കാ​ര​മേ​റ്റ​ത്.

രോഗബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഏറെ നാളുകളായി ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണുള്ളത്. പരീക്കറുടെ അഭാവത്തില്‍ സാഹചര്യം മുതലെടുത്ത് സമ്മര്‍ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന എംജിപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാറിൽ 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ 80 സീറ്റ് നേടി ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാൽ,​ 53 സീറ്റുള്ള ബി.ജെ.പി ജെ.ഡി.യു (73)​,​ എൽ.ജെ.പി (2)​,​ ആ‍ർ.എൽ.എസ്.പി (2)​,​ നാല് സ്വതന്ത്രർഎന്നിവരെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കുകയായിരുന്നു. ബീഹാറിലെ എൻ.ഡി.എ സർക്കാരിനെ പിരിച്ചുവിട്ട് തങ്ങളെ ക്ഷണിക്കണമെന്നായിരിക്കും ആർ.ജെ.ഡി ഗവർണറോട് ആവശ്യപ്പെടുക.

കര്‍ണാടകത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും മന്ത്രിസഭയുടെ നിലനില്‍പ്പിനെയും ബാധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണിപ്പൂര്‍, മേഘാലയ എന്നിവടങ്ങളിലും സമാന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്.

Story by
Read More >>