കുമ്പസാരം: വനിതാ കമ്മീഷന്റേത് വ്യക്തിപരമായ അഭിപ്രായം- അൽ‌ഫോൻസ് കണ്ണന്താനം

ന്യൂഡല്‍ഹി: കുമ്പസാര വിഷയത്തിൽ‌ ദേശീയ വനിത കമ്മിഷന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി അൽ‌ഫോൻസ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ...

കുമ്പസാരം: വനിതാ കമ്മീഷന്റേത് വ്യക്തിപരമായ അഭിപ്രായം- അൽ‌ഫോൻസ് കണ്ണന്താനം

ന്യൂഡല്‍ഹി: കുമ്പസാര വിഷയത്തിൽ‌ ദേശീയ വനിത കമ്മിഷന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി അൽ‌ഫോൻസ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ നിലപാടല്ലെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്രസര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. കുമ്പസാരം നിരോധിക്കണം എന്നത് രേഖാ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായമാണ്. മത വിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അൽ‌ഫോൻസ് കണ്ണന്താനത്തിന്റെ പത്രക്കുറിപ്പ്

കുമ്പസാരം നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാട് സർക്കാരിന്റെ ഔദ്യോഗിക നിലപാട് അല്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണംന്താനം. ദേശിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ്മ പറഞ്ഞ നിലപാടുമായി കേന്ദ്ര സർക്കാരിന് ഒരു ബന്ധവും ഇല്ല. കുമ്പസാരം നിരോധിക്കണം എന്നത് രേഖാ ശർമയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കണ്ണംന്താനം ഡൽഹിയിൽ വ്യക്തം ആക്കി. മത വിശ്വാസങ്ങളിൽ നരേന്ദ്ര മോദി സർക്കാർ ഒരിക്കലും ഇടപെടില്ലെന്നും അൽഫോൻസ് കണ്ണംന്താനം പറഞ്ഞു.

Story by
Read More >>