ഡല്‍ഹിയിലെ സ്‌കൂളില്‍ പത്താം ക്ലാസുകാരനെ സഹപാഠികൾ മർദ്ദിച്ചുകൊന്നു

ഡല്‍ഹി: ഡൽ​ഹിയിൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ജ്യോതിനഗറിലെ എസ്‌കെവി സര്‍ക്കാര്‍ സ്‌കൂളില്‍...

ഡല്‍ഹിയിലെ സ്‌കൂളില്‍ പത്താം ക്ലാസുകാരനെ സഹപാഠികൾ മർദ്ദിച്ചുകൊന്നു

ഡല്‍ഹി: ഡൽ​ഹിയിൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ജ്യോതിനഗറിലെ എസ്‌കെവി സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ച്ചയാണ് സംഭവം. ബാബര്‍പുര്‍ സ്വദേശിയായ ഗൗരവ് (17) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരുകൂട്ടം വിദ്യാര്‍ഥികളെ പോലീസ് ചോദ്യംചെയ്തു. വിവരമറിഞ്ഞ് സ്‌കൂളില്‍ എത്തിയപ്പോള്‍ ഗൗരവ് മര്‍ദ്ദനമേറ്റ് അത്യാസന്ന നിലയിലായിരുന്നെന്ന് പോലിസ് പറയുന്നു.

സഹോദരനായ ഗോവിന്ദയാണ് ഗൗരവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്ക് വിദ്യാര്‍ഥി മരിച്ചിരുന്നു. ക്ലാസ് ടീച്ചറിനെ കാണാന്‍ സ്റ്റാഫ് റൂമിലേക്ക് പോകുംവഴിയാണ് ഗൗരവിനുനേരെ ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ ഗൗരവിനെ ആക്രമിക്കാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Story by
Read More >>