കേസുകള്‍ വിഭജിച്ച് നല്‍കേണ്ട പരമാധികാരം ചീഫ്ജസ്റ്റിസിന്- സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ''മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍'' ആയ ചീഫ് ജസ്റ്റിസിനാണ് കേസുകള്‍...

കേസുകള്‍ വിഭജിച്ച് നല്‍കേണ്ട പരമാധികാരം ചീഫ്ജസ്റ്റിസിന്- സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ''മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍'' ആയ ചീഫ് ജസ്റ്റിസിനാണ് കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതം വച്ചു നല്‍കാനുള്ള അധികാരം. കേസുകള്‍ വിഭജിച്ചു നല്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് മുന്‍മന്ത്രിയും അഭിഭാഷകനുമായ ശാന്തിഭൂന്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസുകള്‍ ബെഞ്ചുകള്‍ക്ക് വിഭജിച്ചു നല്‍കുന്നത് കൊളീജിയം ചേര്‍ന്നു വേണമെന്ന ഹര്‍ജിക്കാരന്റെ നിര്‍ദ്ദേശം പ്രയോഗികമല്ല. അടിയന്തര സ്വഭാവമുള്ള കേസുകള്‍ കോടതിക്കു മുന്നിലെത്തുമ്പോള്‍ കൊളീജിയം ചേര്‍ന്നു തീരുമാനമെടുക്കുക എന്നത് പ്രയോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു. ഹൈകോടതിയില്‍ കേസുകള്‍ വിഭജിച്ചു നൽകാന്‍ അധികാരം ഹൈകോടതി ചീഫ് ജസ്റ്റിസിനാണെന്നും കോടതി വ്യക്തമാക്കി.

ശാന്തിഭൂഷന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയേയും എതിര്‍കക്ഷിയാക്കിയിരുന്നു. മകന്‍ പ്രശാന്ത് ഭൂഷന്‍ വഴിയാണ് ശാന്തിഭൂഷന്‍ ഹര്‍ജി നല്‍കിയത്. കേസുകള്‍ വിഭജിച്ചു നല്‍കുന്നതിലും ബെഞ്ചുകള്‍ രൂപവത്കരിക്കുന്നതിലും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ചീഫ്ജസ്റ്റിസ് പാലിക്കുന്നില്ലെന്നാരോപിച്ച് മുതിര്‍ന്ന ജസറ്റിസുമാര്‍ പരസ്യമായി രംഗത്തുവന്ന ശേഷമാണ് പ്രശാന്ത് ഭൂക്ഷണ്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍ (വിരമിച്ചു) രഞ്ചന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി വിമര്‍ശിച്ചത്.

പ്രശാന്തുഭൂഷണും മുന്‍പ് ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ അശോക് പാണ്ഡെ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസി ദീപക് മിശ്യയുടെ കാലത്ത് ഇതു മുന്നാം തവണയാണ് സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസാണെന്ന് വ്യക്തമാക്കുന്നത്. ജസ്റ്റിസുമാര്‍ക്കിടയിലെ ഭിന്നതയെ തുടര്‍ന്നിയിരുന്നിത്. നേരത്തെ രണ്ടു തവണയും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ വിധി പറഞ്ഞത്.

Story by
Read More >>