ഒക്ടോബർ 3 വരെ തിഹാർ ജയിലിൽ തുടരും; ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

കസ്റ്റഡി നീട്ടരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല.

ഒക്ടോബർ 3 വരെ തിഹാർ ജയിലിൽ തുടരും; ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ ജുഡിഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി.14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഇതോടെ ചിദംബരം തിഹാർ ജയിലിൽ തുടരും.

സിബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചിദംബരത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് വാദിച്ചു. എന്നാൽ കസ്റ്റഡി നീട്ടരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല.

ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തിന് കൃത്യമായ വൈദ്യപരിശോധനകളും സഹായവും മതിയായ ഭക്ഷണ ക്രമീകരണങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനായ സിബൽ അപേക്ഷ നൽകി.

വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ഐ.എൻ.എക്‌സ് മീഡിയ കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തുവെന്ന കേസിലാണ് ചിദംബരം അറസ്റ്റിലായത്. സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്.

Read More >>