ചന്ദ്രശേഖർ ആസാദിൻെറ ജാമ്യ വ്യവസ്ഥയിൽ ഇളവ്; ഡൽഹിയിൽ പ്രവേശിക്കാമെന്ന് കോടതി

പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ചന്ദ്ര ശേഖന്‍ ആസാദിന് കഴിഞ്ഞ ആഴ്ചയാണ് ടിസ് ഹാരിസ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

ചന്ദ്രശേഖർ ആസാദിൻെറ ജാമ്യ വ്യവസ്ഥയിൽ ഇളവ്; ഡൽഹിയിൽ പ്രവേശിക്കാമെന്ന് കോടതി

ഭീം ആർമി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ആസാദിൻെറ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ചത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുന്നത് എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥയിലാണ് ചില നിബന്ധനകളോടെ ടിസ് ഹസാരി കോടതി ഇളവ് നൽകിയിരിക്കുന്നത്. ആസാദിൻെറ നീക്കങ്ങളെക്കുറിച്ച് സംസ്ഥാനത്തെ ഡിസിപി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ 24 മണിക്കൂർ മുൻമ്പെങ്കിലും അറിയിക്കണമെന്നാണ് മുൻ വ്യവസ്ഥയിൽ മാറ്റം വരുത്തിക്കൊണ്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.

പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ചന്ദ്ര ശേഖന്‍ ആസാദിന് കഴിഞ്ഞ ആഴ്ചയാണ് ടിസ് ഹാരിസ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഡിസംബര്‍ 21ന് ഡല്‍ഹി ജുമാ മസ്ജിദില്‍വെച്ച് അദ്ദേഹം പൊലീസിന് കീഴടങ്ങുകയായിരുന്നു. കലാപ ശ്രമം, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിന്മേല്‍ ചുമത്തിയിട്ടുള്ളത്.

ജാമ്യ വ്യവസ്ഥയിലുള്ള ചില നിയന്ത്രണങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പിൽ പങ്കാളിയാവുക എന്നതടക്കമുള്ള ചില മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, ജാമ്യ വ്യവസ്ഥകൾ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് ചന്ദ്രശേഖർ ആസാദിൻെറ അഭിഭാഷകൻ ഹർജി നൽകിയിരുന്നത്.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം എന്ന് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച കോടതി, തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി ചന്ദ്രശേഖർ ആസാദിന് അനുമതിയും നൽകിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളുടെ നേതാവെന്ന നിലയിൽ ആസാദിന്റെ പ്രവർത്തനത്തെ ഉദ്ധരിച്ച് മറ്റ് അഭ്യർത്ഥനകളോടും കോടതി അനുകൂലമായി പ്രതികരിച്ചു.

ഉത്തർപ്രദേശിലെ സഹാറൻപൂരിലെ പൊലീസ് സ്റ്റേഷനിൽ ആഴ്ചതോറും ഹാജറാവുന്നതിന് ആസാദ് ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇക്കാര്യത്തിലും അനുകൂലമായ തീരുമാനമാണ് കോടതിയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയിലേയോ, യു.പിയിലേയോ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ഹാജറായാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Next Story
Read More >>