സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.01 ശതമാനമാണ് വിജയം. ഗാസിയാബാദ് സ്വദേശി അനുഷ്‌കാ ചന്ദ്ര 500ല്‍ 498 മാര്‍ക്ക് നേടി ഒന്നാം...

സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.01 ശതമാനമാണ് വിജയം. ഗാസിയാബാദ് സ്വദേശി അനുഷ്‌കാ ചന്ദ്ര 500ല്‍ 498 മാര്‍ക്ക് നേടി ഒന്നാം റാങ്കിനര്‍ഹയായി. പത്താം ക്ലാസ്​ പരീക്ഷാഫലം ജൂൺ ആദ്യവാരത്തിൽ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്​.ഇ അറിയിച്ചു. സി.ബി.എസ്​.ഇയുടെ ഒൗദ്യോഗിക വെബ്​സൈറ്റായ http://cbseresults.nic.inൽ നിന്ന്​ ഫലമറിയാം.

കഴിഞ്ഞ വർഷവും മെയ്​ അവസാനവാരമാണ്​ സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്​. ഏകദേശം 12,11,86,306 വിദ്യാർഥികളാണ്​ സി.ബി.എസ്​.ഇയുടെ പ്ലസ്​ ടു പരീക്ഷയെഴുതിയത്​. ഇതിൽ ഇന്ത്യയിലുള്ള 4,138 സെ​ൻററുകളിലും വിദേശത്തുള്ള 71 സെ​ൻററുകളിലും വിദ്യാർഥികൾ പരീക്ഷയെഴുതി.

Story by
Read More >>