ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിൽ സിബിഐ റെയ്ഡ്

ബംഗളൂരു: കർണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. നിരോധിച്ച നോട്ടുകൾ കൈമാറ്റം...

ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിൽ സിബിഐ റെയ്ഡ്

ബംഗളൂരു: കർണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. നിരോധിച്ച നോട്ടുകൾ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടന്നത്. ബംഗളൂരു, രാമനഗര, കനകപുര എന്നിവിടങ്ങളിലെ ഓഫീസുകളിലും വീടകളിലുമാണ് സിബിഐ പരിശോധന നടത്തിയത്. വിജയകുമാറിൻ്റെ സഹോദരന്റെയും
, 9 അസോസിയേറ്റുകളുടെയും വീടുകളിലാണ് പ്രധാനമായും സിബിഐ റെയ്ഡി നടത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു റെയ്ഡ്.

റെയ്ഡ്ന് ശേഷം വിജയകുമാർ മാധ്യമങ്ങളെ കണ്ടു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ പ്രതികാര നടപടിയാണിതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടകയിൽ ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളെ പ്രതിരോധിച്ചു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ഡി.കെ. ശിവകുമാർ.

Story by
Read More >>