സിബിഐ വലവിരിച്ചിട്ടും പിടികൊടുക്കാതെ നീരവ് മോദി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും രാജ്യങ്ങളില്‍...

സിബിഐ വലവിരിച്ചിട്ടും പിടികൊടുക്കാതെ നീരവ് മോദി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് ചേക്കേറിയത് നിരവധി തവണ. ഫെബ്രുവരിയില്‍ സര്‍ക്കാര്‍ മോദിയുടെ പാസ്‌പോര്‍ട്ട് പിന്‍വലിച്ചിരുന്നെങ്കിലും മറ്റു രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മോദി യാത്ര ചെയ്തതെന്ന് സിബിഐ കണ്ടെത്തി.

ഇതിനായി നീരവ് മോദിക്ക് വിദേശ യാത്ര നടത്താന്‍ അനുവാദം നല്‍കിയത് വിവിധ രാജ്യങ്ങളാണെന്നും കണ്ടെത്തി. മോദിയുടെ യാത്രാവിവരങ്ങള്‍ സംബന്ധിച്ചുള്ള വിവരത്തിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി.

പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ക്കായും യാത്രാവിവരങ്ങള്‍ക്കായുംയുഎസ്.യുകെ,ബെല്‍ജിയം,ഫ്രാന്‍സ്,സിംഗപൂര്‍,യുഎഇ തുടങ്ങീ രാജ്യങ്ങള്‍ക്ക് സിബിഐ കത്തയച്ചു.നേരത്തെ നീരവ് മോദിക്ക് ആറ് പാസ്‌പോര്‍ട്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും ബെല്‍ജിയത്തില്‍ മോദി എത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഒന്നിലേറെ പാസ്‌പേര്‍ട്ട് മോദിയുടെ കൈവശമുള്ളതായി കണ്ടെത്തിയത്.

അതേസമയം, വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന് പകരമായി മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്പിടിക്കിട്ടാപ്പുള്ളി മോദി ലണ്ടനിലുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇത് പുറത്തായതോടെ മോദി ബ്രസീലിലേക്ക് കടന്നതായി വിവരം വന്നു.

മാര്‍ച്ച് 31 മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മോദി ഉപയോഗിച്ചില്ലായിരുന്നു. സിംഗപൂര്‍ പാസ്‌പോര്‍ട്ടാലാണ് മോദിയുടെ യാത്രയെന്നാണ് സിബിഐയുടെ കണക്കുകൂട്ടല്‍ .അതേസമയം, മോദിയുടെ യാത്രകള്‍ മരവിപ്പിക്കണമെങ്കില്‍ സിംഗപൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പടണം.


Story by
Read More >>