അരുണാചലില്‍ മണ്ണിടിച്ചില്‍: അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

വെബ്ഡസ്‌ക്: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ്...

അരുണാചലില്‍ മണ്ണിടിച്ചില്‍: അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

വെബ്ഡസ്‌ക്: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീഴുകയായിരുന്നു.

അപകടത്തില്‍ 6 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 20 അംഗ സംഘം പരിശീലനത്തിനായി ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകും വഴി ഉച്ചക്ക് 2.30 ഓടു കൂടി ദേശിയപാതയിലായിരുന്നു അപകടം.

Story by
Read More >>