ബൊപ്പയ്യ കർണാടക പ്രൊടേം സ്പീക്കർ; നിയമനം കീഴ്‌വഴക്കം തെറ്റിച്ച്

ബെംഗളൂരു: വിശ്വാസ വോട്ടിന് മുന്നോടിയായി കർണാടക നിയമസഭയിൽ കീഴ്‌വഴക്കം തെറ്റിച്ച് പ്രോടേം സ്പീക്കറെ നിയമിച്ചു. വിരാജ് പേട്ട എംഎൽഎയായ ബിജെപി നേതാവ്...

ബൊപ്പയ്യ കർണാടക പ്രൊടേം സ്പീക്കർ; നിയമനം കീഴ്‌വഴക്കം തെറ്റിച്ച്

ബെംഗളൂരു: വിശ്വാസ വോട്ടിന് മുന്നോടിയായി കർണാടക നിയമസഭയിൽ കീഴ്‌വഴക്കം തെറ്റിച്ച് പ്രോടേം സ്പീക്കറെ നിയമിച്ചു. വിരാജ് പേട്ട എംഎൽഎയായ ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യയാണ് സ്പീക്കറായി ചുമതലയേറ്റത്. മുതിർന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് നിയമനം.

അതേ സമയം കർണാടകയിലെ രാഷ്ട്രീയക്കളിയിൽ ബിജെപിക്കു കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ നിർദേശവും കോടതി തടഞ്ഞത് ബിജെപിക്കു ക്ഷീണമായി. കേസ് പരിഗണിച്ചപ്പോൾ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോൺഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല. ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണ്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണ്. ബിജെപി ആദ്യം ഭൂരിപക്ഷം സഭയിൽ തെളിയിക്കട്ടെ, ഗവർണ്ണറുടെ നടപടിയിൽ വിധി പിന്നീടു പറയാമെന്നും കോടതി പറഞ്ഞു.

Read More >>