എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്‌തെന്ന് കുമാരസ്വാമി

ബംഗളൂരു: ബിജെപി കുതിരക്കച്ചവടം നടത്തുന്നതായും ജെഡിഎസ് എംഎല്‍എമാര്‍ക്ക് 100 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമി. പാര്‍ലമെന്ററി...

എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്‌തെന്ന് കുമാരസ്വാമി

ബംഗളൂരു: ബിജെപി കുതിരക്കച്ചവടം നടത്തുന്നതായും ജെഡിഎസ് എംഎല്‍എമാര്‍ക്ക് 100 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കുമാരസ്വാമിയുടെ ആരോപണം. നൂറുകോടിക്കു പുറമെ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.

ഇത്രയും പണം വാഗ്ദാനം ചെയ്യാന്‍ ബിജെപിക്ക് എവിടെ നിന്നാണ് വരുമാനം ലഭിക്കുന്നത്? ആദായ നികുതി ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിയുന്നില്ലേ? എംഎല്‍എമാര്‍ക്ക് 100 കോടി വീതം നല്‍കാന്‍ സമ്പത്തുള്ള ബിജെപി ജനങ്ങള്‍ക്ക് നല്‍കാമെന്നു പറഞ്ഞിട്ടുള്ള പണം നല്‍കാത്തത് എന്തുകൊണ്ടാണെന്നും കുമാരസ്വാമി ചോദിച്ചു.

Story by
Read More >>