പൗരത്വ നിയമം: ബി.ജെ.പി പ്രതിരോധത്തിൽ; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബില്ലിനെ അനുകൂലിച്ച സഖ്യകക്ഷി

നിയമം തങ്ങളുടെ സ്വത്വത്തിനും നിലനില്‍പ്പിനും ഭീഷണിയാകുമെന്ന് കരുതുന്ന സംസ്ഥാനത്തെ സാധാരണക്കാരുടെ വികാരങ്ങളെ എ.ജി.പി മാനിക്കുന്നു

പൗരത്വ നിയമം: ബി.ജെ.പി പ്രതിരോധത്തിൽ; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബില്ലിനെ അനുകൂലിച്ച സഖ്യകക്ഷി

പൗരത്വ നിയമത്തിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം കനക്കുന്നതിനിടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തില്‍. നിയമത്തിനെതിരെ ആസാമില്‍ സഖ്യകക്ഷിയായ അസോം ഗണ പരിഷത്ത് (എജിപി) രംഗത്ത്. നിമയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് എ.ജി.പി അദ്ധ്യക്ഷന്‍ കുമാര്‍ ദീപക് ദാസ് പറഞ്ഞു.

നിയമം തങ്ങളുടെ സ്വത്വത്തിനും നിലനില്‍പ്പിനും ഭീഷണിയാകുമെന്ന് കരുതുന്ന സംസ്ഥാനത്തെ സാധാരണക്കാരുടെ വികാരങ്ങളെ എ.ജി.പി മാനിക്കുന്നുതായും കുമാര്‍ ദീപക് ദാസ് പറഞ്ഞു. "ഭേദഗതി ചെയ്ത നിയമം അസാധുവാക്കാൻ ഞങ്ങൾ നിയമപരമായ മാർഗ്ഗം സ്വീകരിക്കും. കാരണം അസമിലെ ആദിവാസികൾ അവരുടെ സ്വത്വം, ഭാഷ എന്നിവയ്ക്ക് ഭീഷണിയാകുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.

സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​.ജെ.​പി​സ​ഖ്യ സ​ർ​ക്കാ​രി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​ണ് എ​.ജി​പി. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ എ.​ജി​.പി​ക്ക് മൂ​ന്ന് മ​ന്ത്രി​മാ​രാ​ണു​ള്ള​ത്. പാ​ർ​ല​മെ​ന്‍റി​ൽ ബി​ല്ലി​നെ എ​.ജി​.പി പി​ന്തു​ണ​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​ടു​ത്ത എ​തി​ർ​പ്പുയർന്നിരുന്നു. തുടർന്ന് നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ക്കുകയും ചെയ്തു.

ഇതിനെ തുടർന്നാണ് പാർട്ടിയുടെ പുതിയ നീക്കം. സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ ദാസിന്റെ നേതൃത്വത്തിലുള്ള എ.ജി.പിയുടെ പ്രതിനിധി സംഘം ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതിഷേധത്തെ തുടർന്ന് അസമിലെ ഗുവാഹത്തിയിൽ ഏർപ്പെടുത്തിയ കർഫ്യൂവിന് ജില്ലാ ഭരണകൂടം ഇളവ് വരുത്തിയിട്ടുണ്ട്.

അ​തി​നി​ടെ സംസ്ഥാന ബി​.ജെ​.പിയിലെ കൂടുതൽ നേതാക്കൾ പാ​ര്‍​ട്ടി വി​ട്ടു. മു​തി​ര്‍​ന്ന ബി​.ജെ.​പി നേ​താ​വും അ​സം പെ​ട്രോ​കെ​മി​ക്ക​ല്‍ ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​നു​മാ​യ ജ​ഗ​ദീ​ഷ് ഭു​യ​ന്‍ പാ​ര്‍​ട്ടി അം​ഗ​ത്വ​വും ബോ​ര്‍​ഡ് സ്ഥാ​ന​വും രാ​ജി​വ​ച്ചു. നേരത്തെ ന​ട​നും അ​സം സി​നി​മ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജ​തി​ന്‍ ബോ​റ​യും ര​വി ശ​ർ​മ​യും ബി​.ജെ​.പി വി​ട്ടിരുന്നു. മു​ന്‍ സ്പീ​ക്ക​ര്‍ പു​ല​കേ​ഷ് ബ​റു​വയും രാജിവെച്ചിരുന്നു.

Read More >>