മോദി-ഷാ അജണ്ടയെ എതിര്‍ക്കുന്നവരെല്ലാം 'അര്‍ബന്‍ നക്സല്‍', ഭീമ- കൊറേഗാവ് പ്രതിരോധത്തിന്‍റെ പ്രതീകം: രാഹുല്‍ ഗാന്ധി

ഗവൺമെന്റിന്റെ എൻ‌ഐ‌എ ശിങ്കിടികള്‍ക്ക് ഒരിക്കലും മായ്ക്കാൻ കഴിയാത്ത ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ് ഭീമ-കൊറെഗാവ്

മോദി-ഷാ അജണ്ടയെ എതിര്‍ക്കുന്നവരെല്ലാം

മുംബൈ: 2018ലെ ​ഭീ​മ-​കൊ​റേ​ഗാ​വ് സം​ഘ​ര്‍ഷ കേ​സ് കേന്ദ്ര ഏജൻസിയായ എൻ.ഐ.എ അന്വേഷിക്കുന്നതിൽ പ്രതികരിച്ച് കോൺ​ഗ്രസ് യുവനേതാവ് രാഹുൽ ​ഗാന്ധി. മോദിയുടേയും ഷായുടേയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അജണ്ടയെ എതിർക്കുന്നവരെല്ലാം അർബൻ നക്‌സലാണെന്ന് രാഹുൽ പറഞ്ഞു. പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ- കൊറേഗാവെന്നും എൻഐഎക്ക് അതിനെ മായ്ക്കാനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.

വിദ്വേഷത്തിന്റെ മോദി ഷാ അജണ്ടയെ എതിർക്കുന്ന എല്ലാവരും "അർബൻ നക്സൽ" ആണ്.

ഗവൺമെന്റിന്റെ എൻ‌ഐ‌എ ശിങ്കിടികള്‍ക്ക് ഒരിക്കലും മായ്ക്കാൻ കഴിയാത്ത ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ് ഭീമ-കൊറെഗാവ്.-രാഹുല്‍ ട്വീറ്റ് ചെയ്തു.

'അ​ര്‍ബ​ന്‍ ന​ക്സ​ലു​ക​ള്‍' എ​ന്നാ​രോ​പി​ച്ച് അ​റ​സ്​​റ്റ്​​ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രെ പു​ണെ പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ഇത് വ്യാജമാണെന്നുമുള്ള സംശയത്തെ തുടർന്ന് കേസിൽ പു​ന​ര​ന്വേ​ഷ​ണത്തിന്​ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​ര്‍ നീ​ക്കം നടത്തിയതിനു പിന്നാലെയാണ് എൻ.ഐ.എ ഇത് ഏറ്റെടുത്തത്. സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

കേസിൽ റോ​ണ വി​ല്‍സ​ൻ, തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വു, അ​ഭി​ഭാ​ഷ​ക സു​ധ ഭ​ര​ദ്വാ​ജ് തു​ട​ങ്ങി 13 ഓ​ളം പേ​ര്‍ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​ണ്. ജനകീയ ശബ്ദങ്ങൾ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെയും പൊലീസിന്റെയും ​ഗൂഢനീക്കങ്ങളാണ് ഇതിനു പിന്നിലെന്നും അന്വേഷണം വഴിതിരിച്ചു വിടാൻ ഫട്നാവിസ് ശ്രമിച്ചിരുന്നുവെന്നും എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് കത്തയച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണത്തിന് തയ്യാറെടുക്കവെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്. പു​ണെ​യി​ല്‍ ന​ട​ന്ന​ത് ജാ​തീ​യ സം​ഘ​ര്‍ഷ​മാ​യി​രു​ന്നു​വെ​ന്നും യ​ഥാ​ര്‍ഥ പ്ര​തി​ക​ളി​ലേ​ക്ക് നീ​ങ്ങാ​തെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രെ കേ​സി​ല്‍ കു​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും പ​വാ​ര്‍ ക​ത്തി​ല്‍ പറഞ്ഞിരുന്നു.

Read More >>