ഗോവധ നിരോധനത്തില്‍ ഇരയാകുന്നത് എരുമകള്‍ 

മുംബൈ: ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം മഹാരാഷ്ട്രയില്‍ എരുമകളുടെ കശാപ്പില്‍ വലിയ വര്‍ധന. മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 961516...

ഗോവധ നിരോധനത്തില്‍ ഇരയാകുന്നത് എരുമകള്‍ 

മുംബൈ: ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം മഹാരാഷ്ട്രയില്‍ എരുമകളുടെ കശാപ്പില്‍ വലിയ വര്‍ധന. മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 961516 എരുമകളെയാണ് കഴിഞ്ഞ വര്‍ഷം കശാപ്പ് ചെയ്തെത്. നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് ഇത്തരത്തില്‍ ഭക്ഷ്യ ആവശ്യത്തിനായി കശാപ്പു ചെയ്യുന്ന എരുമകളുടെ എണ്ണം 613134 അയിരുന്നു. 2015 മാര്‍ച്ചിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്ട്നാവിസ് മാടുകളെ കശാപ്പു ചെയ്യുന്നതിന് നിരോധനം എര്‍പ്പെടുത്തിയത്. ഇതിനായി സര്‍ക്കാര്‍ 1976ലെ മൃഗപരിപാലന നിയമത്തില്‍ ഭേദഗതിയും വരുത്തിയിരുന്നു. നിരോധനങ്ങള്‍ക്ക് മുമ്പ് തുല്ല്യമായ എണ്ണത്തിലായിരുന്നു എല്ലാ കശാപ്പുകളും. എന്നാല്‍ കാള, പോത്ത്, എന്നിവയുടെ ഇറച്ചിക്ക് നിരോധനം വന്നതോടെ എരുമകളുടെ കശാപ്പില്‍ വന്ന വര്‍ധന ആശങ്കയോടെയാണ് വകുപ്പ് വിലയിരുത്തുന്നത്. കശാപ്പു ചെയ്യപ്പെടുന്ന എരുമകളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അവയുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും.


Story by
Read More >>